Tuesday, 20 November 2018

ഏകദിന കവിതാ ശിൽപശാല

ഏകദിന കവിതാ ശിൽപശാല 

ഒഴൂർ :ജി.എൽ.പി എസ്സ് ഒഴൂരിൽ കലാ സാംസ്കാരിക വകുപ്പിന്റെയും വിദ്യാരംഗം കലാവേദിയുടേയും കീഴിൽ 15/10/2018നു ഏകദിന കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.സജീവ് ചെമ്മരത്തൂർ ആണ് ക്ലാസ്സ് നയിച്ചത്.സ്വാഗതം വിദ്യാരംഗം സെക്രട്ടറി ഷിജി ടീച്ചറും അധ്യക്ഷത സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചറും നിർവഹിച്ചു. ഉദ്ഘാടന വേദിയിൽ ക്ലാസ്സ്തല പതിപ്പുകൾ കലാസാംസ്കാരിക മന്ത്രി മുഹമ്മദ് റിഫ്സാൻ വിശിഷ്ട അഥിതി ശ്രീമാൻ സജീവ് ചെമ്മരത്തൂരിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.സജീവ് മാസ്റ്ററിനോടൊപ്പം നാല്, അഞ്ച് ക്ലാസ്സിലെ കുട്ടികളും ചേർന്നപ്പോൾ ക്ലാസ്സ് വിജ്ഞാനപ്രദവും രസകരവും താളലയവുമായി മാറി. കുട്ടിക്കവിതയും രചിച്ചു.

സ്കൂൾതല പുസ്തക പ്രദർശനം

                       സ്കൂൾതല പുസ്തക പ്രദർശനം 

നവംബർ 1 നു പൊതു ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങിയ പുസ്തകങ്ങളുടെ പ്രദര്ശനം തൊട്ടടുത്ത പ്രവർത്തിദിനം തന്നെ കുട്ടികൾക്കായി ഏർപ്പെടുത്തി.

ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറി 

ഒഴൂർ:GLPS ഒഴൂർ
അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ നിർവ്വഹണം ഫലപ്രദമായി നടത്തുന്നതിന് ഒരു സംഘടനാ സംവിധാനം സ്കൂളിൽ രൂപപെടുത്തിയതിന്റെയും അതുവഴി നടത്തിയ പല പ്രവർത്തനങ്ങളിൽ ഒന്നിനെ ഉദാഹരണമായി എടുത്തുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനം,പ്രദേശത്തെ വായനശാല,പൂർവ്വവിദ്യാർഥികൾ,നാട്ടുകാർ എന്നിവയെ സ്കൂൾ പ്രവർത്തനത്തിൽ ഉപയോഗപ്പെടുത്തിയതിന്റെയും റിപ്പോർട്ടാണ് ഇത്.
പ്രവർത്തനം ചുരുക്കി ഇങ്ങനെ പറയാം.
AMP യുടെ നിർവ്വഹണം ഉറപ്പുവരുത്താൻ സംഘടനാസംവിധാനം രൂപപ്പെടുത്തിയത് ഇങ്ങനെ
1.പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും (നോമിനേഷൻ,പ്രചാരണം,ഉദ്യോഗസ്ഥസംവിധാനം,വോട്ടെണ്ണൽ etc ) അനുഭവിക്കാൻ അവസരം നൽകി സ്കൂൾ പാർലിമെന്റ് രൂപപ്പെടുത്തുന്നു.
2 . മന്ത്രിസഭയും ഉദ്യോഗസ്ഥവൃന്ദവും നിലവിൽ വരുന്നു.അദ്ധ്യാപിക ഓരോ വകുപ്പിന്റെയും സെക്രട്ടറി എന്ന നിലയിൽ വന്നതിനാൽ ഓരോ പ്രവർത്തനത്തിനും സംഘാടനസംവിധാനം നിലവിൽ വരുന്നു
3.AMP യിലെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നു.

മുമ്പ് സൂചിപ്പിച്ച വിധം വിവിധ ഏജൻസികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സംവിധാനം നടപ്പാക്കിയ ഒരു പ്രവർത്തനം ഇതാ
വായനപ്രോത്സാഹനം
1.CPTA യിൽ 'അമ്മ മാരുടെ വായനയുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു. ലൈബ്രറിയിൽ വരാൻ തയ്യാറുള്ള അമ്മമാരുടെ ലിസ്റ്റ് തയ്യാറാക്കി.
2. സമീപത്തുള്ള ഫ്രണ്ട്സ് ഗ്രന്ഥാലയവുമായി സഹകരിച്ചു അവിടെ വെച്ച് ഇവർക്ക് പ്രത്യേക ക്ളാസ്സ് നൽകുന്നു.അന്നേ  ദിവസം തന്നെ അവർക്കു ഗ്രന്ഥാലയത്തിൽ സൗജന്യ മെമ്പർഷിപ് നൽകി പുസ്തകം വിതരണം ചെയ്തു. പ്രവർത്തനം ഓരോ CPTA യിലും വിലയിരുത്തുന്നു.
3. വിവിധ ഏജൻസികളെ പ്രയോജനപ്പെടുത്തി ക്ളാസ് ലൈബ്രറി യാഥാർഥ്യമാക്കുന്നു .
   (എ ) ഒഴൂർ ഗ്രാമപഞ്ചായത്തിനെക്കൊണ്ട്  5 അലമാര ലഭ്യമാക്കുന്നു,
   (ബി)  ക്ളാസ് ലൈബ്രറിക്കൊരു പുസ്തകം നൽകുവാൻ അഭ്യർത്ഥിച്ചുകൊണ്ട് "പുസ്തക സമർപ്പണം " ക്യാമ്പയിൻ
     * പൂർവ്വ വിദ്യാർത്ഥി സംഗമം വഴി സമാഹരിച്ച ഫോൺ നമ്പർ പ്രയോജനപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു പ്രചരണം
     * അഭ്യർത്ഥന അടങ്ങിയ നോട്ടീസ് പത്രം വഴി പ്രചരിപ്പിച്ചു.
     * PTA തീരുമാന പ്രകാരം കുട്ടികളുടെ സംഘം വീടുകളിൽ കയറി പ്രചാരണവും പുസ്തക സമാഹരണവും നടത്തി.
     * PTA യുടെ പ്രത്യേക പ്രചരണവും സമാഹരണവും
     *നവ. 1  നു സ്കൂളിൽ നടന്ന പൊതുചടങ്ങിലേക്ക് പുസ്തകവുമായി ഒട്ടേറെ പേർ കടന്നു വന്നു.പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടെയുള്ള
       ജനപ്രതിനിധികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി സ്കൂളിന് കൈമാറി.
ഏതാണ്ട് 40000 രൂപ വിലവരുന്ന പുസ്തകങ്ങൾ സമാഹരിക്കുവാനായി .

Friday, 16 November 2018

ശാസ്ത്രമേള


ശാസ്ത്രമേള 
 ഒഴൂർ: ശാസ്ത്രമേള ഒഴൂർ ഗവ.എൽ.പി.സ്‌കൂളിൽ വിപുലമായ രീതിയിൽ സ്‌കൂൾ ശാസ്ത്രമേള സംഘടിപ്പിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സബ്-ജില്ലാതല മേളകൾ ഒഴിവാക്കിയാതിനാൽ കുട്ടികളുടെ അവസരം നഷ്ടപ്പെടരുത് എന്നതിനാലാണ് സബ്‌ജില്ലാ നിലവാരത്തിൽ മേള സംഘടിപ്പിച്ചത് .കുട്ടികളെ ഗ്രൂപ്പായി തിരിച്ചു മുഴുവൻ കുട്ടികൾക്കും മത്സരത്തിന്റെ ആവേശം നൽകിയാണ് മേള അവസാനിച്ചത് പ്രദീപ,ശ്രുതി,ജയരാജൻ,അജിതോമസ് എന്നിവർ നേതൃത്വം നൽകി

Friday, 12 October 2018

മാസ്റ്റർ പ്ലാൻ വിലയിരുത്തൽ

                              സ്കൂളിന്റെ മാസ്റ്റർ പ്ലാൻ ആയ മുന്നേറ്റത്തിന്റെ വിലയിരുത്തലിനായി 
സ്കൂൾ എസ്സ്.ആർ.ജി രൂപപ്പെടുത്തിയ വീഡിയോ ഫയലുകൾ...


Monday, 10 September 2018

മാതൃകാ സർഗ്ഗവേള

സർഗ്ഗവേള
കുട്ടികളുടെ സർഗ്ഗ ശേഷിയുടെ അവതരണത്തിനുള്ള ഇടം ഗവഃ എൽ പി എസ്സ് ഒഴൂരിൽ
രണ്ടാഴ്ചയിൽ ഒരിക്കൽ  നടത്താൻ ആഗ്രഹിക്കുന്ന സർഗവേളയിൽ ഓരോ വിഷയത്തെ അധികരിച്ച്
താഴെ പറയുന്ന ഇനങ്ങൾ നടത്തുന്നു...
മാതൃകാ  സർഗ്ഗവേള 
വിഷയം :സൗഹാർദം
സ്വാഗതം:
അധ്യക്ഷൻ:
പ്രസംഗം :(മലയാളം ,ഇംഗ്ലീഷ് ,അറബിക് )
പ്രബന്ധം :(മലയാളം ,ഇംഗ്ലീഷ്,അറബിക്)
സംഭാഷണം :
ലളിതഗാനം:
അറബിഗാനം:(ഒറ്റക്കുംസംഘമായും )
സംഘഗാനം :
കവിതചൊല്ലൽ
കഥപറയൽ
ചിത്രരചന :(രണ്ടുആഴ്ചകളിൽ വരച്ച ചിത്രങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിക്കുകയും മികച്ചതിനു സമ്മാനങ്ങൾ നല്കുകയും ചെയ്യും )
കഥാ രചന ,കവിതാ രചന :(വിഷയാടിസ്ഥാനമായി എഴുതിയ രചനകൾ സർഗ്ഗവേള നടക്കുന്ന ദിവസം പരിശോധിച്ചു മികച്ചതിനു സമ്മാനങ്ങൾ നൽകപ്പെടും )
റിപ്പോർട്ട് :(കഴിഞ്ഞ സർഗവേളയുടെ റിപ്പോർട്ട് അവതരണം )
നന്ദി
 

ആദ്യ സൗഹാർദ്ദം എന്ന വിഷയത്തെ അധികരിച്ചു 07-09-2018 നു നടന്നു
സ്കൂൾ ഉപ മുഖ്യ മന്ത്രി വൈക.കെ സ്വാഗതം പറഞ്ഞു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഉഷ  ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
സ്കൂൾ പാർലിമെന്റ് കലാ സാംസ്‌കാരിക മന്ത്രി മുഹമ്മദ് റിഫ്സാൻ അധ്യക്ഷം വഹിച്ചു.
സർഗവേലയ്ക്കിടയിൽ ഗുരുവന്ദനം സംഘടിപ്പിച്ചു എം.വിശ്വനാഥൻ മാഷ് (സ്കൂൾ എച്ച്.എം ) ,ഉഷ  ടീച്ചർ (സീനിയർ അസിസ്റ്റന്റ്) എന്നിവരെ കുട്ടികൾ ആദരിച്ചു.യോഗത്തിനു അജി തോമസ് മാഷ് നന്ദി പറഞ്ഞു.
കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു


അദ്ധ്യാപകദിനം 2018

അദ്ധ്യാപകദിനം 2018 
ഒഴൂർ :1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
അദ്ധ്യാപകദിനാചരണത്തോടനുബന്ധിച്ചു ഗവഃ എൽ.പി സ്കൂൾ ഒഴൂരിൽ 
  •  കുട്ടി ടീച്ചർ :കുട്ടികൾ സ്വന്തം ക്ലാസ്സിലെ അധ്യാപകരാകാൻ അവസരം കൊടുത്തു.നാലാം ക്ലാസ്സിലെ റമീസ് ,അഞ്ചാം ക്ലാസ്സിലെ ദ്യുതി പാർവ്വണ ,വിഷ്ണു,വൈക .കെ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി വിലയിരുത്തി.
  • എന്റെ ടീച്ചർ/എന്റെ സങ്കൽപ്പത്തിലെ ടീച്ചർ:എന്റെ സങ്കൽപ്പത്തിലെ ടീച്ചർ എന്ന പ്രവർത്തനത്തിലൂടെ നാലാം ക്ലാസ്സിൽ കുട്ടികൾ കണ്ടെത്തിയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളിലെ മൊത്തം അദ്ധ്യാപകരെയും വിലയിരുത്തിയെങ്കിൽ എന്റെ ടീച്ചർ എന്ന പ്രവർത്തനത്തിലൂടെ കുട്ടികൾ സ്വന്തം ക്ലാസ് അദ്ധ്യാപകരുടെ ഒരു നന്മ/ അദ്ധ്യാപകരിൽ കുട്ടികൾ പ്രതീക്ഷിക്കുന്ന ഒരു മാറ്റം ,കണ്ടെത്തി പറഞ്ഞു /എഴുതി,ഏറ്റവം ഇഷ്ടമുള്ള ടീച്ചറെ കണ്ടെത്തി.
  • ഗ്രീറ്റിംഗ്‌സ് കാർഡ് നിർമ്മാണം :കുട്ടികൾ അദ്ധ്യാപകദിനാശംസാകാർഡുകൾ നിർമ്മിച്ച് നൽകി.
  •  ഡോ. എസ്. രാധാകൃഷ്ണനെ കുറിച്ച്  ഒരു പ്രസംഗം  :എന്നീ പ്രവർത്തനങ്ങൾ നടന്നു.

സ്കൂൾ സ്പോർട്സ് 2018

സ്കൂൾ സ്പോർട്സ് 2018 
ഒഴൂർ :സ്കൂൾ സ്പോർട്സ് 2018 നു മുന്നോടിയായി ക്ലാസ് തല സ്പോർട്സ് മത്സരങ്ങൾ നടത്തി.
ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ് തല ചാമ്പ്യന്മാരെ തെരഞ്ഞെടുത്തു.വിജയികൾക്ക് ക്ലാസ് തല ചാമ്പ്യൻ 
പട്ടം നൽകി ആദരിച്ചു.ഇനി സ്കൂൾ തല സ്‌പോർട്സ് 2018.

സ്വാതന്ത്ര്യ ദിനാഘോഷം-2018

സ്വാതന്ത്ര്യ ദിനാഘോഷം-2018
ഒഴൂർ:രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്,ഗവഃ എൽ.പി.സ്കൂൾ ഒഴൂരിലെ  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു സ്കൂൾ ഹെഡ് മാസ്റ്റർ എം.വിശ്വനാഥൻ മാസ്റ്റർ പതാക ഉയത്തിയതോടെ തുടക്കമായി.
  • ദേശഭക്തിഗാനം 
  • ടാബ്ലോ 
  • സ്കിറ്റ് 
  • സംഘ നൃത്തം 
  • ക്വിസ് മത്സരം 
  •  ഡിസ്‌പ്ലൈ 
  • പ്രസംഗം എന്നിവ വിവിധക്ലാസ്സുകളിലെ കുട്ടികൾ  അവതരിപ്പിച്ചു.മധുരവും വിതരണം ചെയ്തു.

Wednesday, 22 August 2018

കേരളത്തോടൊപ്പം നിൽക്കുക-Stand With Kerala



കേരളത്തോടൊപ്പം നിൽക്കുക

Stand With Kerala Kerala Flood Relief

മാന്യരേ,
ഈ നൂറ്റാണ്ട് ഇതേവരെ കണ്ടിട്ടില്ലാത്തവിധം ഭീകരമായ ദുരന്തം കേരളം
ഏറ്റുവാങ്ങിയിരിക്കുകയാണ്.ജീവനും സ്വത്തും നഷ്ടപ്പെട്ട ആയിരങ്ങൾ നമ്മുടെ കൂടെപ്പിറപ്പുകളാണ്.
അവരെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താങ്കളും അകമഴിഞ്ഞ് സഹായിക്കണമെന്ന്
അപേക്ഷിക്കുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്യുക: Donate  സംഭാവനനൽകാം

എന്ന്
കെ.പി.ഷാജി               എം .വിശ്വനാഥൻ                                   
പി.ടി.എ പ്രസിഡന്റ്           ഹെഡ്മാസ്റ്റർ    
9446305506 

Wednesday, 15 August 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് സംഭാവനകൾ നൽകാം




"ദുരിത ബാധിതരെ സഹായിക്കുക "
മാന്യരേ,
ഈ നൂറ്റാണ്ട് ഇതേവരെ കണ്ടിട്ടില്ലാത്തവിധം ഭീകരമായ ദുരന്തം കേരളം
ഏറ്റുവാങ്ങിയിരിക്കുകയാണ്.ജീവനും സ്വത്തും നഷ്ടപ്പെട്ട ആയിരങ്ങൾ നമ്മുടെ കൂടെപ്പിറപ്പുകളാണ്.
അവരെ സഹായിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
താനൂർ സബ്‌ജില്ലയിലെ മുഴുവൻ സ്കൂളുകൾ വഴിയും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ടിലേക്ക്ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൈമാറുന്നതാണ്.
ആയതിലേക്ക് താങ്കളും അകമഴിഞ്ഞ് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
കെ.പി.ഷാജി               എം .വിശ്വനാഥൻ                                   
പി.ടി.എ പ്രസിഡന്റ്           ഹെഡ്മാസ്റ്റർ    
9446305506 

---------------------------------------------------------------------------------------------------------------------------

Wednesday, 8 August 2018

‘സൈഫാരി 2018’-യു.പി തല ക്വിസ്സ് ഗവഃ എൽ.പി.എസ്സ് ഒഴൂർ വിജയികളായി

യു.പി തല ക്വിസ്സ്  ഗവഃ എൽ.പി.എസ്സ് ഒഴൂർ വിജയികളായി



താനൂർ:വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താൻ ‘എന്റെ താനൂർ പദ്ധതി’ ഐഎസ്ആർഒയുടെ സഹകരണത്തോടെ നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘സൈഫാരി 2018’ സംഘടിപ്പിക്കുന്നു.ഇതോടനുബന്ധിച്ചു നടന്ന ശാസ്ത്രക്വിസ്സിൽ ഗവഃ എൽ.പി.എസ്സ് ഒഴൂരിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളായ വൈഗ.കെ ,മുഹമ്മദ് റിഫ്സാൻ എന്നിവർ വിജയികളായി.യു.പി തല ക്വിസ്സ് മത്സത്തിൽ ഡി.ജി.എച്ച്.എസ്സ്.എസ്സ് താനൂർ ഒന്നാം സ്ഥാനവും, ഗവഃ എൽ.പി.എസ്സ് ഒഴൂർ രണ്ടാം സ്ഥാനവും,സി.യു.പി.എസ്സ് പരിയാപുരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് 16 -08-2018 നു  ‘സൈഫാരി 2018' ശാസ്ത്രപ്രദർശനിത്തിന്റെ ഉദ്‌ഘാടന വേദിയിൽ സമ്മാനങ്ങൾ നല്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Tuesday, 7 August 2018

സി.പി.ടി.എ @ ജൂലൈ

സി.പി.ടി.എ @ ജൂലൈ 

ജൂലൈ മാസത്തെ സി.പി.ടി.എ  02 -08 -2018 നു 2 :30 നു നടന്നു.
പ്രധാന അജണ്ട:
  • പോർട്ട് ഫോളിയോ പരിചയപ്പെടൽ 
    • പ്രധാന പഠന പ്രവർത്തനങ്ങൾ പരിചയപ്പെടൽ 
  • ഒന്നാം പാദവാർഷിക പരീക്ഷ സമയക്രമം  പരിചയപ്പെടൽ
  • "പഠനത്തിൽ രക്ഷിതാവിന്റെ പങ്കാളിത്തം" എന്ന  വിഷയത്തിൽ ചർച്ച 
  • സ്കൂൾ വികസന ഫണ്ട് ശക്തിപെടുത്താൽ 
  • ജൂലൈയിലെ പ്രധാന പ്രവർത്തനങ്ങൾ റിപ്പോർട്ടിങ് 
    • കളിപ്പങ്ക
    • സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ്
  •  രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടവ 
    • ഇംഗ്ലീഷ് ക്ലബ് പ്രവർത്തങ്ങൾ 
    • ഗണിത ക്വിസ് 
    • സ്കൂൾ അസ്സംബ്ലിക്ക് ഒരുക്കൽ 
    • ഇന്നത്തെ ചോദ്യം 
    • ലൈബ്രറി ഉപയോഗം / 'അമ്മ വായന' 
    • ഹോം വർക്ക് 
തീരുമാനങ്ങൾ 
  • കുട്ടികളുടെ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്കു രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുതന്നു.
  • ക്ലാസ് തലത്തിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ തീരുമാനിച്ചു.
  • കുട്ടികളുടെ ലീവ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുതന്നു.
  • സ്കൂൾ വികസനത്തിൽ പരമാവധി രക്ഷിതാക്കളുടെ പങ്കാളിയാകുമെന്നു ഉറപ്പുതന്നു.




മാതൃകാ സർഗ്ഗവേള

സർഗ്ഗവേള
കുട്ടികളുടെ സർഗ്ഗ ശേഷിയുടെ
അവതരണത്തിനുള്ള ഇടം
ഗവഃ എൽ പി എസ്സ് ഒഴൂരിൽ
രണ്ടാഴ്ചയിൽ ഒരിക്കൽ  നടത്താൻ ആഗ്രഹിക്കുന്ന
സർഗവേളയിൽ ഓരോ വിഷയത്തെ അധികരിച്ച്
താഴെ പറയുന്ന ഇനങ്ങൾ നടത്തുന്നു...
മാതൃകാ  സർഗ്ഗവേള
വിഷയം :സൗഹാർദം
സ്വാഗതം:
അധ്യക്ഷൻ:
പ്രസംഗം :(മലയാളം ,ഇംഗ്ലീഷ് ,അറബിക് )
പ്രബന്ധം :(മലയാളം ,ഇംഗ്ലീഷ്,അറബിക്)
സംഭാഷണം :
ലളിതഗാനം:
അറബിഗാനം:(ഒറ്റക്കുംസംഘമായും )
സംഘഗാനം :
കവിതചൊല്ലൽ
കഥപറയൽ
ചിത്രരചന :(രണ്ടുആഴ്ചകളിൽ വരച്ച ചിത്രങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിക്കുകയും മികച്ചതിനു സമ്മാനങ്ങൾ നല്കുകയും ചെയ്യും )
കഥാ രചന ,കവിതാ രചന :(വിഷയാടിസ്ഥാനമായി എഴുതിയ രചനകൾ സർഗ്ഗവേള നടക്കുന്ന ദിവസം പരിശോധിച്ചു മികച്ചതിനു സമ്മാനങ്ങൾ നൽകപ്പെടും )
റിപ്പോർട്ട് :(കഴിഞ്ഞ സർഗവേളയുടെ റിപ്പോർട്ട് അവതരണം )
നന്ദി

കുട്ടികളെ ഇതിലേക്കായി ഒരുക്കി വിടുമല്ലോ...

Friday, 27 July 2018

ചാന്ദ്രദിനാചരണം 2018

              ചാന്ദ്രദിനാചരണം 2018 

ഒഴൂർ ഗവഃ എൽ.പി സ്കൂളിൽ ചാന്ദ്രദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.
ചാന്ദ്രദിന ക്വിസ്,ചുമർപത്രിക നിർമ്മാണം,വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി.
കാസര്‍ഗോഡ്‌ സ്വദേശി മേലത്ത്  മണികണ്ഠന്‍  സ്വന്തമാക്കിയ ചന്ദ്രനില്‍ ഉള്ള 10 ഏക്കര്‍ സ്ഥലത്തിന്റെ വാർത്ത, "അമ്പിളി അമ്മാവന്‍റെ അവകാശി" എന്ന വീഡിയോ ചാന്ദ്രദിനാചരണത്തിന്റെ കൗതുകവും ആവേശവും നിലനിർത്താൻ സഹായിച്ചു.ചാന്ദ്രദിന ക്വിസ്,ചുമർപത്രിക നിർമ്മാണം എന്നീ ക്ലാസ്സ്‌തല മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി.ചാന്ദ്രദിനാചരണപരിപാടികൾക്ക് സയൻസ് ക്ലബ് നേതൃത്വം വഹിച്ചു.

Tuesday, 17 July 2018

കരാട്ടേ പരിശീലനം ആരംഭിച്ചു

കരാട്ടേ പരിശീലനം ആരംഭിച്ചു

ഒഴൂർ :ഒഴൂർ ജി.എൽ.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടേ പരിശീലന ക്ലാസ് ആരംഭിച്ചു.
പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും
കുട്ടികളില്‍ ആത്മ വിശ്വാസം വളര്‍ത്തുന്നതിനുമായാണ് ഈ പരിശീലന പദ്ധതി
ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ സ്കൂളിലെ 60 കുട്ടികളാണ് പങ്കെടുക്കുന്നത്.
പരിശീലന പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ട്രഡീഷണൽ ഷോട്ടോകാൻ അംഗം
ഷെൻസെയ്‌ ഹംദ ആണ് ക്ലാസുകൾ നയിക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും 10:30 മുതൽ 12 വരെയാണ് ക്ലാസുകൾ.

       

വിദ്യാലയ അസംബ്ലി


ഒഴൂർ സ്കൂളിലെ ഉമ്നേഷ കാഴ്ചകൾ 
 പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത് ഒഴൂർ ജി.എൽ.പിയിൽ അസംബ്ലി. അനൗപചാരികതയും സൗഹൃദവും ,ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ഇവിടെക്കാണാൻ കഴിയുന്നു...
വിദ്യാലയത്തിന്റെ ചിന്ത സര്‍ഗാത്മകമാകുമ്പോഴേ വിദ്യാലയ വികസനപദ്ധതിയില്‍ അസംബ്ലി സ്ഥാനം പിടിക്കൂ എന്ന് ഇവിടുത്തെ അസംബ്ലി തെളിയിക്കുന്നു.
ഇന്ന് സ്കൂളിലെ നാലാം ക്ലാസ് കുട്ടികളും  ഉഷ ടീച്ചറുമായിരുന്നു അസംബ്ലി ഒരുക്കിയത്.
പതിവ് അസംബ്ലി ഇനങ്ങൾക്ക് പുറമെ...

  • ഗണിത പാസ്സിലും 
  • ക്ലാസ് റൂം പ്രവർത്തന വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം 
  • പുസ്തക പരിചയവും 
  •  പൊതുവിജ്ഞാനക്വിസ്സും 
  • സ്കൂൾ വാർത്തകളും 
ഒക്കെ കാണാൻ കഴിയും ഇവിടുത്തെ അസംബ്ലികളിൽ .പതിവ് തെറ്റാതെ, ഈ ഉമ്നേഷ കാഴ്ച എല്ലാ ആഴ്ചയും ചൊവ്വാ ,വ്യാഴം ദിവസങ്ങളിൽ തുടരുന്നു...

Monday, 16 July 2018

ഞങ്ങൾ ശാസ്ത്രത്തോടൊപ്പം

ഞങ്ങൾ ശാസ്ത്രത്തോടൊപ്പം:


പ്രൈമറി വിദ്യാർഥികൾക്കായി കളിപ്പങ്ക കറങ്ങി 
ജിഎൽപി സ്‌കൂൾ ഒഴൂരിലും വിദ്യാർഥികൾക്ക് ശാസ്ത്ര നിരീക്ഷണങ്ങൾക്ക് വേദിയൊരുക്കുന്ന കളിപ്പങ്ക ഒരുക്കി. ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുരുന്നുകളിൽ  ശാസ്ത്ര കൗതുകം ഉണർത്താൻ ഉപകരിക്കുന്ന ശാസ്ത്ര പരിപോഷണ പരിപാടിയാണ് "കളിപ്പങ്ക"
'ഞങ്ങൾ ശാസ്ത്രത്തോടൊപ്പം' എന്ന സന്ദേശമുയർത്തി മലപ്പുറം കേന്ദ്രമായുള്ള ടീച്ചേഴ്‌സ് എംപവർമെന്റ് ത്രൂ കോ ഓപ്പറേഷൻ ആൻഡ് മ്യൂച്ച്വൽ ഹെൽപ്പ്(ടെക് മലപ്പുറം) എന്ന പ്രൈമറി ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയാണ് പദ്ധതി ആവിഷ്‌കരിച്ചത്.പദ്ധതി എസ്എസ്എ ഏറ്റെടുത്തതോടെ ഒരുകുട്ടിക്ക് ഒരുവർഷം കൊണ്ട് 36 ശാസ്ത്ര പഠനോപകരണങ്ങൾ നിർമിക്കാൻ അവസരമുണ്ടാകും. 

ജിഎൽപി സ്‌കൂൾ ഒഴൂരിലെ വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം ആവേശത്തോടെയാണ് കളിപ്പങ്കയെ സ്വീകരിച്ചത്.
സ്കൂൾ തല പ്രവർത്തനോദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ എം.വിശ്വനാഥാൻ മാഷ് നിർവഹിച്ചു.പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ് സെക്രട്ടറി പ്രതീപ ടീച്ചർ നേതൃത്വം നൽകി. 

സ്കൂൾ ഇലക്ഷൻ വിശേഷങ്ങൾ

സ്കൂൾ ഇലക്ഷൻ വിശേഷങ്ങൾ

ഒഴൂർ:പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
ഒന്നു മുതൽ അഞ്ചു വരെയുള്ള കുട്ടികളാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്.ക്ലാസ് ലീഡർക്ക് പുറമേ 
സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ ,സ്പീക്കർ ,ഡെപ്യൂട്ടി സ്പീക്കർ എന്നീ തസ്തികകളിലേക്ക് തെരഞ്ഞെടുടുപ്പ് നടന്നു.
പൗരന്റെ അവകാശങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനും
 ഈ രീതി സഹായിച്ചതായി സ്കൂൾ പാർലിമെന്റ് കാര്യ സെക്രട്ടറി ജയരാജൻ മാഷ് അവകാശപ്പെട്ടു.
ഇലക്ഷന്‍ നടത്തിപ്പിനായി നാം ബാലറ്റുപെട്ടികളെയും പേപ്പർ ബാലറ്റുകളെയും ആണ് ആശ്രയിക്കാറ് ,
എന്നാൽ മാറ്റത്തിന്റെ ചിറകിലേറി നമ്മുടെ സ്കൂളിൽ ഇലക്ഷന്‍  കമ്പ്യൂട്ടർ  വത്കരിക്കാൻ മൈ ലീഡർ
 എന്ന സോഫ്ട്‍വെയർ  സഹായിച്ചു. 
സ്കൂൾ ലീഡർ  അതുൽ വിജയും  (V ബി),
വൈഗ.കെ (ഡെപ്യൂട്ടി ലീഡർ,V എ )
ദ്യുതി പാർവണ(സ്പീക്കർ,V ബി),
രോഹിത് (ഡെപ്യൂട്ടി സ്പീക്കർ,V ബി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഇവർ ഒഴൂർ ജി.എൽ .പി സ്കൂളിന്റെ സാരഥികൾ


Thursday, 12 July 2018

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 2018

സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പ് 2018 
        ജി.എൽ .പി.എസ് ഒഴൂരിലെ സ്കൂൾ പാർലമെന്റ്
 ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു .
പത്രിക സമർപ്പണം :10/7 / 2018 ,3 :30 വരെ 
പത്രിക പിൻവലിക്കൽ അവസാന തീയ്യതി :11 / 07 / 2018
പരസ്യ പ്രചാരണം :12 / 07 / 2018
വോട്ടെടുപ്പ് :13 / 07 / 2018 ,10 :30 മുതൽ 12 :30 വരെ
വോട്ടെണ്ണൽ : 13 / 07 / 2018 ,2 :30 മുതൽ 3 :30 വരെ
ഫലപ്രഖ്യാപനം :13 / 07 / 2018 :4 മണിക്ക്

Wednesday, 4 July 2018

പൊതുവിജ്ഞാന ബോർഡ്

പൊതുവിജ്ഞാന ബോർഡ്

                                                   സ്കൂൾ ക്വിസ് ടീമിനെ തിരഞ്ഞെടുക്കാനും പരിശീലനം നൽകാനും ഉതകുന്ന 
പൊതുവിജ്ഞാന ബോർഡ് സ്കൂളിലും സജീവമാണ് INTERACTIVE SYSTEM ഉപയോഗിച്ച് ഒരേ സമയം നടത്തുന്ന ക്വിസ്സിൽ സ്കൂളിലെ മൊത്തം കുട്ടികളും പങ്കാളികളാകുന്നു .വിജയികളെ ക്വിസ് ടീമിൽ ഉൾപ്പെടുത്തുകയും തുടർന്ന് പരിശീലനം നടത്തുകയും ചെയ്യുന്നു.

ഇവർ ജി .എൽ.പി.എസ്.ഒഴൂരിന്റെ അഭിമാനങ്ങൾ

ഇവർ ജി .എൽ.പി.എസ്.ഒഴൂരിന്റെ അഭിമാനങ്ങൾ 



പ്രവേശനോത്സവം

  പ്രവേശനോത്സവം

ഒഴൂർ : ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ജി.ൽ.പി.എസ് ഒഴൂരിലും വർണ്ണാഭമായി.പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അക്‌സർ കോറാട് ഉദ്‌ഘാടനം  ചെയ്തു. കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിൻ തിരുമുറ്റത്തേയ്ക്ക് വന്ന നവാഗതരെ വരവേൽക്കാൻ വർണ്ണ ബലൂണുകളും സമ്മാനപൊതിയും നൽകിയാണ് സ്കൂളിലെയ്ക്ക് എതിരേറ്റത്.കരഞ്ഞു കൊണ്ടെത്തിയ കൊച്ചു കുട്ടികൾ സ്കൂളിലെ മനോഹരമായ കാഴ്ചകളിൽ അലിഞ്ഞു ചേർന്നു . മധുര പലഹാരങ്ങളും പായസവും നൽകാനും മറന്നില്ല   

Wednesday, 27 June 2018

അമ്മവായന-വായനാ വാരം 2018

വായനാ വാരം 2018 

     അമ്മവായന 

ഒഴൂർ  :ജി .എൽ .പി .സ്കൂൾ ഒഴൂരിന്റെയും  ഒഴൂർ ഫ്രണ്ട്‌സ് ലൈബ്രറിയുടെയും സംയുക്ത സംരംഭംമായ "അമ്മവായന" കേശവൻ മാഷ് ഉദ്‌ഘാടനം ചെയ്തു.സ്കൂൾ കുട്ടികളുടെ അമ്മമാർക്ക് ഒഴൂർ ഫ്രണ്ട്‌സ് ലൈബ്രറി അംഗത്വം നൽകി .വായനക്കും പഠനങ്ങൾക്കുമായി പുസ്തകങ്ങൾ നൽകി പുസ്തക റിവ്യൂ / പഠന കുറിപ്പുകൾ എന്നിവ മത്സര അടിസ്ഥാനത്തിൽ എഴുതി വാങ്ങാനും വിജയികൾക്ക് സമ്മാനം നൽകാനും തീരുമാനിച്ചു 

Tuesday, 26 June 2018

ജൂൺ 5 പരിസ്ഥിതിദിനം

"ഒരു തൈ  നടുമ്പോൾ ഒരു മനസ്സും നടുന്നു ,
കണ്ണിൽ കനവുള്ള മനസ്സ് ,
മണ്ണിൻ മണമുള്ള മനസ്സ് ,
വിണ്ണിന്റെ  വിശാലതയുള്ള മനസ്സ് ,
കരുണയാൽ കുളിരുന്ന മനസ്സ്"

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു  എല്ലാ കുട്ടികൾക്കും ഒരോ വൃക്ഷതൈ നൽകി. 

Monday, 25 June 2018

"മുന്നേറ്റം"

















ജി.എൽ.പി എസ് ഒഴുരിന്റെ  മുന്നേറ്റ ചരിത്രത്തെ
ചേർത്തുവയ്ക്കാൻ ഒരിടം "മുന്നേറ്റം"
അതിന്റെ ഓൺലൈൻ പതിപ്പുമായെത്തുന്നു