Monday, 10 September 2018

മാതൃകാ സർഗ്ഗവേള

സർഗ്ഗവേള
കുട്ടികളുടെ സർഗ്ഗ ശേഷിയുടെ അവതരണത്തിനുള്ള ഇടം ഗവഃ എൽ പി എസ്സ് ഒഴൂരിൽ
രണ്ടാഴ്ചയിൽ ഒരിക്കൽ  നടത്താൻ ആഗ്രഹിക്കുന്ന സർഗവേളയിൽ ഓരോ വിഷയത്തെ അധികരിച്ച്
താഴെ പറയുന്ന ഇനങ്ങൾ നടത്തുന്നു...
മാതൃകാ  സർഗ്ഗവേള 
വിഷയം :സൗഹാർദം
സ്വാഗതം:
അധ്യക്ഷൻ:
പ്രസംഗം :(മലയാളം ,ഇംഗ്ലീഷ് ,അറബിക് )
പ്രബന്ധം :(മലയാളം ,ഇംഗ്ലീഷ്,അറബിക്)
സംഭാഷണം :
ലളിതഗാനം:
അറബിഗാനം:(ഒറ്റക്കുംസംഘമായും )
സംഘഗാനം :
കവിതചൊല്ലൽ
കഥപറയൽ
ചിത്രരചന :(രണ്ടുആഴ്ചകളിൽ വരച്ച ചിത്രങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ പരിശോധിക്കുകയും മികച്ചതിനു സമ്മാനങ്ങൾ നല്കുകയും ചെയ്യും )
കഥാ രചന ,കവിതാ രചന :(വിഷയാടിസ്ഥാനമായി എഴുതിയ രചനകൾ സർഗ്ഗവേള നടക്കുന്ന ദിവസം പരിശോധിച്ചു മികച്ചതിനു സമ്മാനങ്ങൾ നൽകപ്പെടും )
റിപ്പോർട്ട് :(കഴിഞ്ഞ സർഗവേളയുടെ റിപ്പോർട്ട് അവതരണം )
നന്ദി
 

ആദ്യ സൗഹാർദ്ദം എന്ന വിഷയത്തെ അധികരിച്ചു 07-09-2018 നു നടന്നു
സ്കൂൾ ഉപ മുഖ്യ മന്ത്രി വൈക.കെ സ്വാഗതം പറഞ്ഞു.
സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഉഷ  ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
സ്കൂൾ പാർലിമെന്റ് കലാ സാംസ്‌കാരിക മന്ത്രി മുഹമ്മദ് റിഫ്സാൻ അധ്യക്ഷം വഹിച്ചു.
സർഗവേലയ്ക്കിടയിൽ ഗുരുവന്ദനം സംഘടിപ്പിച്ചു എം.വിശ്വനാഥൻ മാഷ് (സ്കൂൾ എച്ച്.എം ) ,ഉഷ  ടീച്ചർ (സീനിയർ അസിസ്റ്റന്റ്) എന്നിവരെ കുട്ടികൾ ആദരിച്ചു.യോഗത്തിനു അജി തോമസ് മാഷ് നന്ദി പറഞ്ഞു.
കുട്ടികൾ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു


അദ്ധ്യാപകദിനം 2018

അദ്ധ്യാപകദിനം 2018 
ഒഴൂർ :1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.
അദ്ധ്യാപകദിനാചരണത്തോടനുബന്ധിച്ചു ഗവഃ എൽ.പി സ്കൂൾ ഒഴൂരിൽ 
  •  കുട്ടി ടീച്ചർ :കുട്ടികൾ സ്വന്തം ക്ലാസ്സിലെ അധ്യാപകരാകാൻ അവസരം കൊടുത്തു.നാലാം ക്ലാസ്സിലെ റമീസ് ,അഞ്ചാം ക്ലാസ്സിലെ ദ്യുതി പാർവ്വണ ,വിഷ്ണു,വൈക .കെ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി വിലയിരുത്തി.
  • എന്റെ ടീച്ചർ/എന്റെ സങ്കൽപ്പത്തിലെ ടീച്ചർ:എന്റെ സങ്കൽപ്പത്തിലെ ടീച്ചർ എന്ന പ്രവർത്തനത്തിലൂടെ നാലാം ക്ലാസ്സിൽ കുട്ടികൾ കണ്ടെത്തിയ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളിലെ മൊത്തം അദ്ധ്യാപകരെയും വിലയിരുത്തിയെങ്കിൽ എന്റെ ടീച്ചർ എന്ന പ്രവർത്തനത്തിലൂടെ കുട്ടികൾ സ്വന്തം ക്ലാസ് അദ്ധ്യാപകരുടെ ഒരു നന്മ/ അദ്ധ്യാപകരിൽ കുട്ടികൾ പ്രതീക്ഷിക്കുന്ന ഒരു മാറ്റം ,കണ്ടെത്തി പറഞ്ഞു /എഴുതി,ഏറ്റവം ഇഷ്ടമുള്ള ടീച്ചറെ കണ്ടെത്തി.
  • ഗ്രീറ്റിംഗ്‌സ് കാർഡ് നിർമ്മാണം :കുട്ടികൾ അദ്ധ്യാപകദിനാശംസാകാർഡുകൾ നിർമ്മിച്ച് നൽകി.
  •  ഡോ. എസ്. രാധാകൃഷ്ണനെ കുറിച്ച്  ഒരു പ്രസംഗം  :എന്നീ പ്രവർത്തനങ്ങൾ നടന്നു.

സ്കൂൾ സ്പോർട്സ് 2018

സ്കൂൾ സ്പോർട്സ് 2018 
ഒഴൂർ :സ്കൂൾ സ്പോർട്സ് 2018 നു മുന്നോടിയായി ക്ലാസ് തല സ്പോർട്സ് മത്സരങ്ങൾ നടത്തി.
ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ് തല ചാമ്പ്യന്മാരെ തെരഞ്ഞെടുത്തു.വിജയികൾക്ക് ക്ലാസ് തല ചാമ്പ്യൻ 
പട്ടം നൽകി ആദരിച്ചു.ഇനി സ്കൂൾ തല സ്‌പോർട്സ് 2018.

സ്വാതന്ത്ര്യ ദിനാഘോഷം-2018

സ്വാതന്ത്ര്യ ദിനാഘോഷം-2018
ഒഴൂർ:രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്,ഗവഃ എൽ.പി.സ്കൂൾ ഒഴൂരിലെ  സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു സ്കൂൾ ഹെഡ് മാസ്റ്റർ എം.വിശ്വനാഥൻ മാസ്റ്റർ പതാക ഉയത്തിയതോടെ തുടക്കമായി.
  • ദേശഭക്തിഗാനം 
  • ടാബ്ലോ 
  • സ്കിറ്റ് 
  • സംഘ നൃത്തം 
  • ക്വിസ് മത്സരം 
  •  ഡിസ്‌പ്ലൈ 
  • പ്രസംഗം എന്നിവ വിവിധക്ലാസ്സുകളിലെ കുട്ടികൾ  അവതരിപ്പിച്ചു.മധുരവും വിതരണം ചെയ്തു.