കരാട്ടേ പരിശീലനം ആരംഭിച്ചു
ഒഴൂർ :ഒഴൂർ ജി.എൽ.പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടേ പരിശീലന ക്ലാസ് ആരംഭിച്ചു.പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും
കുട്ടികളില്‍ ആത്മ വിശ്വാസം വളര്‍ത്തുന്നതിനുമായാണ് ഈ പരിശീലന പദ്ധതി
ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തിൽ സ്കൂളിലെ 60 കുട്ടികളാണ് പങ്കെടുക്കുന്നത്.
പരിശീലന പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.
ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ട്രഡീഷണൽ ഷോട്ടോകാൻ അംഗം
ഷെൻസെയ് ഹംദ ആണ് ക്ലാസുകൾ നയിക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും 10:30 മുതൽ 12 വരെയാണ് ക്ലാസുകൾ.
No comments:
Post a Comment