സ്കൂൾ ഇലക്ഷൻ വിശേഷങ്ങൾ
ഒഴൂർ:പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
ഒന്നു മുതൽ അഞ്ചു വരെയുള്ള കുട്ടികളാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്.ക്ലാസ് ലീഡർക്ക് പുറമേ
സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ ,സ്പീക്കർ ,ഡെപ്യൂട്ടി സ്പീക്കർ എന്നീ തസ്തികകളിലേക്ക് തെരഞ്ഞെടുടുപ്പ് നടന്നു.
പൗരന്റെ അവകാശങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനും
ഈ രീതി സഹായിച്ചതായി സ്കൂൾ പാർലിമെന്റ് കാര്യ സെക്രട്ടറി ജയരാജൻ മാഷ് അവകാശപ്പെട്ടു.
ഇലക്ഷന്‍ നടത്തിപ്പിനായി നാം ബാലറ്റുപെട്ടികളെയും പേപ്പർ ബാലറ്റുകളെയും ആണ് ആശ്രയിക്കാറ് ,
എന്നാൽ മാറ്റത്തിന്റെ ചിറകിലേറി നമ്മുടെ സ്കൂളിൽ ഇലക്ഷന്‍ കമ്പ്യൂട്ടർ വത്കരിക്കാൻ മൈ ലീഡർ
എന്ന സോഫ്ട്‍വെയർ സഹായിച്ചു.
സ്കൂൾ ലീഡർ അതുൽ വിജയും (V ബി),
വൈഗ.കെ (ഡെപ്യൂട്ടി ലീഡർ,V എ )
ദ്യുതി പാർവണ(സ്പീക്കർ,V ബി),
രോഹിത് (ഡെപ്യൂട്ടി സ്പീക്കർ,V ബി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

No comments:
Post a Comment