പ്രവേശനോത്സവം
ഒഴൂർ : ആടിയും പാടിയും ഉല്ലസിച്ചും ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ വിദ്യാലയ പ്രവേശനോത്സവം ജി.ൽ.പി.എസ് ഒഴൂരിലും വർണ്ണാഭമായി.പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അക്‌സർ കോറാട് ഉദ്‌ഘാടനം ചെയ്തു. കളിമുറ്റത്തു നിന്നും അക്ഷര ലോകത്തിൻ തിരുമുറ്റത്തേയ്ക്ക് വന്ന നവാഗതരെ വരവേൽക്കാൻ വർണ്ണ ബലൂണുകളും സമ്മാനപൊതിയും നൽകിയാണ് സ്കൂളിലെയ്ക്ക് എതിരേറ്റത്.കരഞ്ഞു കൊണ്ടെത്തിയ കൊച്ചു കുട്ടികൾ സ്കൂളിലെ മനോഹരമായ കാഴ്ചകളിൽ അലിഞ്ഞു ചേർന്നു . മധുര പലഹാരങ്ങളും പായസവും നൽകാനും മറന്നില്ല

No comments:
Post a Comment