ക്ലാസ് ലൈബ്രറി
ഒഴൂർ:GLPS ഒഴൂർ
അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ നിർവ്വഹണം ഫലപ്രദമായി നടത്തുന്നതിന് ഒരു സംഘടനാ സംവിധാനം സ്കൂളിൽ രൂപപെടുത്തിയതിന്റെയും അതുവഴി നടത്തിയ പല പ്രവർത്തനങ്ങളിൽ ഒന്നിനെ ഉദാഹരണമായി എടുത്തുകൊണ്ട് തദ്ദേശസ്വയംഭരണസ്ഥാപനം,പ്രദേശത്തെ വായനശാല,പൂർവ്വവിദ്യാർഥികൾ,നാട്ടുകാർ എന്നിവയെ സ്കൂൾ പ്രവർത്തനത്തിൽ ഉപയോഗപ്പെടുത്തിയതിന്റെയും റിപ്പോർട്ടാണ് ഇത്.
പ്രവർത്തനം ചുരുക്കി ഇങ്ങനെ പറയാം.
AMP യുടെ നിർവ്വഹണം ഉറപ്പുവരുത്താൻ സംഘടനാസംവിധാനം രൂപപ്പെടുത്തിയത് ഇങ്ങനെ
1.പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും (നോമിനേഷൻ,പ്രചാരണം,ഉദ്യോഗസ്ഥസംവിധാനം,വോട്ടെണ്ണൽ etc ) അനുഭവിക്കാൻ അവസരം നൽകി സ്കൂൾ പാർലിമെന്റ് രൂപപ്പെടുത്തുന്നു.
2 . മന്ത്രിസഭയും ഉദ്യോഗസ്ഥവൃന്ദവും നിലവിൽ വരുന്നു.അദ്ധ്യാപിക ഓരോ വകുപ്പിന്റെയും സെക്രട്ടറി എന്ന നിലയിൽ വന്നതിനാൽ ഓരോ പ്രവർത്തനത്തിനും സംഘാടനസംവിധാനം നിലവിൽ വരുന്നു
3.AMP യിലെ പ്രവർത്തനങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നു.
മുമ്പ് സൂചിപ്പിച്ച വിധം വിവിധ ഏജൻസികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ സംവിധാനം നടപ്പാക്കിയ ഒരു പ്രവർത്തനം ഇതാ
വായനപ്രോത്സാഹനം
1.CPTA യിൽ 'അമ്മ മാരുടെ വായനയുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു. ലൈബ്രറിയിൽ വരാൻ തയ്യാറുള്ള അമ്മമാരുടെ ലിസ്റ്റ് തയ്യാറാക്കി.
2. സമീപത്തുള്ള ഫ്രണ്ട്സ് ഗ്രന്ഥാലയവുമായി സഹകരിച്ചു അവിടെ വെച്ച് ഇവർക്ക് പ്രത്യേക ക്ളാസ്സ് നൽകുന്നു.അന്നേ ദിവസം തന്നെ അവർക്കു ഗ്രന്ഥാലയത്തിൽ സൗജന്യ മെമ്പർഷിപ് നൽകി പുസ്തകം വിതരണം ചെയ്തു. പ്രവർത്തനം ഓരോ CPTA യിലും വിലയിരുത്തുന്നു.
3. വിവിധ ഏജൻസികളെ പ്രയോജനപ്പെടുത്തി ക്ളാസ് ലൈബ്രറി യാഥാർഥ്യമാക്കുന്നു .
(എ ) ഒഴൂർ ഗ്രാമപഞ്ചായത്തിനെക്കൊണ്ട് 5 അലമാര ലഭ്യമാക്കുന്നു,
(ബി) ക്ളാസ് ലൈബ്രറിക്കൊരു പുസ്തകം നൽകുവാൻ അഭ്യർത്ഥിച്ചുകൊണ്ട് "പുസ്തക സമർപ്പണം " ക്യാമ്പയിൻ
* പൂർവ്വ വിദ്യാർത്ഥി സംഗമം വഴി സമാഹരിച്ച ഫോൺ നമ്പർ പ്രയോജനപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചു പ്രചരണം
* അഭ്യർത്ഥന അടങ്ങിയ നോട്ടീസ് പത്രം വഴി പ്രചരിപ്പിച്ചു.
* PTA തീരുമാന പ്രകാരം കുട്ടികളുടെ സംഘം വീടുകളിൽ കയറി പ്രചാരണവും പുസ്തക സമാഹരണവും നടത്തി.
* PTA യുടെ പ്രത്യേക പ്രചരണവും സമാഹരണവും
*നവ. 1 നു സ്കൂളിൽ നടന്ന പൊതുചടങ്ങിലേക്ക് പുസ്തകവുമായി ഒട്ടേറെ പേർ കടന്നു വന്നു.പഞ്ചായത്തു പ്രസിഡന്റ് ഉൾപ്പെടെയുള്ള
ജനപ്രതിനിധികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി സ്കൂളിന് കൈമാറി.
ഏതാണ്ട് 40000 രൂപ വിലവരുന്ന പുസ്തകങ്ങൾ സമാഹരിക്കുവാനായി .

No comments:
Post a Comment