Tuesday, 25 June 2019

ഔഷധോദ്യാന സന്ദർശനം ...


ഒഴൂർ:ഒഴൂർ ഗവഃ എൽ.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ അടിസ്ഥാന ശാസ്ത്ര പഠനത്തിന്റെ ഭാഗമായി 
ഔഷധോദ്യാന സന്ദർശനം  നടത്തി.
സ്കൂളിൽ ശാസ്ത്ര മേളയോടനുബന്ധിച്ചു ഇക്കഴിഞ്ഞ അധ്യയന വർഷം രക്ഷിതാക്കളും കുട്ടികളും ചേർന്നൊരുക്കിയതാണ് ഈ ഔഷധോദ്യാനം .ഔഷധോദ്യാന സന്ദർശന വേളയിൽ രക്ഷിതാവ് 
കൂടിയായ സുരേഷ് ഏട്ടൻ കുട്ടികൾക്ക് ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തി.



സ്കൂൾ ചരിത്രം തേടി ഒരു യാത്ര



ഒഴൂർ : സ്കൂൾ ചരിത്രം തേടി ഒഴൂർ ഗവ :എൽ .പി .സ്കൂളിലെ കുട്ടികൾ ഒഴൂരിന്റെ ഗ്രാമങ്ങളിലൂടെ...


Thursday, 6 June 2019

പ്രവേശനോത്സവം 2019-20

ഒഴൂർ :ഒഴൂർ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഒഴൂർ ഗവ.എൽ.പി സ്കൂളിൽ നടന്നു.ഒന്നാം ക്ലാസ്സിലെ നവാഗതരെ ബലൂൺ തൊപ്പി അണിയിച്ചു കൊണ്ട് രണ്ടാം ക്ലാസ്സിലെ കൂട്ടുകാർ സ്വീകരിച്ചൂ - ഒഴൂർ സഹൃദയ ക്ലബ്ബിന്റെ വക നവാഗതർക്ക് സമ്മാനപ്പൊതിയും നല്കുകയുണ്ടായി. ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി പ്രജിത ഉദ്ഘാടനം നിർവ്വഹിച്ചു.പി.സതീശൻ മാസ്റ്റർ പരീക്ഷണങ്ങൾ അവതരിപ്പിച്ചും പാട്ടു പാടിയും കുട്ടികളോട് സംവദിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ - കെ.ജമീല , ബ്ലോക്ക് മെമ്പർ കെ.പി റിസില , നസീറാ ബാനു , ഹംസ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്കർ കോറാട് ആധ്യക്ഷം വഹിച്ച യോഗത്തിൽ കെ.പി.ഷാജി സ്വാഗതവും എം.വിശ്വനാഥൻ നന്ദിയും പറഞ്ഞു -വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എം.കെ - ഉഷ ടീച്ചർ വായിച്ചു.

Tuesday, 29 January 2019

ഓരോ ക്ലാസ്സിനും ഒരു ലൈബ്രറി

പുസ്തക സമർപ്പണം

ഓരോ ക്ലാസ്സിനും ഒരു ലൈബ്രറി എന്ന ലക്ഷ്യവുമായി ഒഴുർ ഗവഃ എൽ .പി.സ്കൂളിൽ പുസ്തക സമർപ്പണം സങ്കടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ. വി .പ്രജിത ഉത്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അക്ഷർ കോറാട് അധ്യക്ഷനായി.സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺമാരായ കെ കെ ജമീല ,പ്രമീള മാമ്പറ്റയിൽ ,കെ പി ഷാജി ,ഹംസ ഹാജി ,സി മോഹൻദാസ് ,നസീറ ഭാനു ,ടി ഗോപാലകൃഷ്ണൻ ,പി പി അസീസ് ,സൈനുദീൻ ആരിച്ചാലി എന്നിവർ സംസാരിച്ചു .ഹെഡ്മാസ്റ്റർ എം വിശ്വനാഥൻ സ്വാഗതവും എം കെ ഉഷ നന്ദിയും പറഞ്ഞു ."നവകേരളം എന്റെ സങ്കൽപ്പത്തിൽ "എന്ന വിഷയത്തിൽ കുട്ടികൾ തയ്യാറാക്കിയ സൃഷ്‌ടികളുടെ പ്രദർശനമുണ്ടായി