ഏകദിന കവിതാ ശിൽപശാല

ഒഴൂർ :ജി.എൽ.പി എസ്സ് ഒഴൂരിൽ കലാ സാംസ്കാരിക വകുപ്പിന്റെയും വിദ്യാരംഗം കലാവേദിയുടേയും കീഴിൽ 15/10/2018നു ഏകദിന കവിതാ ക്യാമ്പ് സംഘടിപ്പിച്ചു.സജീവ് ചെമ്മരത്തൂർ ആണ് ക്ലാസ്സ് നയിച്ചത്.സ്വാഗതം വിദ്യാരംഗം സെക്രട്ടറി ഷിജി ടീച്ചറും അധ്യക്ഷത സീനിയർ അസിസ്റ്റന്റ് ഉഷ ടീച്ചറും നിർവഹിച്ചു. ഉദ്ഘാടന വേദിയിൽ ക്ലാസ്സ്തല പതിപ്പുകൾ കലാസാംസ്കാരിക മന്ത്രി മുഹമ്മദ് റിഫ്സാൻ വിശിഷ്ട അഥിതി ശ്രീമാൻ സജീവ് ചെമ്മരത്തൂരിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.സജീവ് മാസ്റ്ററിനോടൊപ്പം നാല്, അഞ്ച് ക്ലാസ്സിലെ കുട്ടികളും ചേർന്നപ്പോൾ ക്ലാസ്സ് വിജ്ഞാനപ്രദവും രസകരവും താളലയവുമായി മാറി. കുട്ടിക്കവിതയും രചിച്ചു.
No comments:
Post a Comment