സ്കൂൾ ചരിത്രം


 ജി. എൽ. പി. എസ്. ഒഴൂർ

1915 ൽ സ്ഥാപിതമായ ഒഴൂർ ,കരിങ്കപ്പാറ എലിമെന്ററി  സ്കൂളുകളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയങ്ങൾ .ഇത് പിന്നീട് ഒഴൂർ ജി. എൽ.പി  സ്കൂളായും കരിങ്കപ്പാറ ജി. യു.പി സ്കൂളായും മാറി [വികസനരേഖ {ഒൻപതാം പഞ്ചവത്സര പദ്ധതി }ഒഴൂർ ഗ്രാമപഞ്ചായത്ത് -പേജ് 20 ]
                  
                  മേൽപറഞ്ഞ പരാമർശം മാത്രമാണ്  ഒഴൂർ ഗവഃ എൽ .പി .സ്കൂൾ 1915 ൽ സ്ഥാപിക്കപെട്ടതാണ് എന്നനുമാനിക്കുവാൻ  ലഭ്യമായ രേഖ .പരിമിതമായ സൗകര്യത്തിൽ പല സ്ഥലങ്ങളിൽ മാറി മാറി പ്രവർത്തിച്ചതിനുശേഷമാണ് ഇന്നുള്ള സ്ഥലത്ത് സ്കൂൾ എത്തിച്ചേർന്നത് എന്നതിനാൽ രേഖകൾ പലതും ലഭ്യമല്ല .പീടികത്തറ എന്ന പ്രദേശത്ത് കറുത്തട്ടിൽ കുടുംബത്തിൻ്റെ സ്ഥലത്ത് ഒരു പുരയിലായിരുന്നു തുടക്കം .അതിൻ്റെ പതനത്തെ തുടർന്ന് കോടിയേരി കളത്തിങ്കൽ മാധവൻ കുട്ടി മേനോൻ്റെ പീടിക മുറിയിലാണ് പിന്നീട് സ്കൂൾ പ്രവർത്തിച്ചത് .കുറച്ചു കാലത്തിനു ശേഷം അദ്ദേഹത്തിൻ്റെ തന്നെ ഉടമസ്ഥതയിൽ ഉള്ള തൊട്ടടുത്തുള്ള സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി .അദ്ദേഹത്തിൻ്റെ മരണശേഷം കീഴേപ്പാട്ട് ഉണ്ണിക്കണ്ണമേനോന് സ്കൂളും സ്ഥലവും കൈമാറി 20 .03 .2002 ൽ രജി .നമ്പർ 621 / 02 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പി .ടി ,എ . യുടെയും സാമ്പത്തിക സമാഹരണം വഴി സ്കൂൾ ഏറ്റെടുത്ത് സർക്കാരിനു കൈമാറി. 

2 comments:

  1. ഇത് ജി എൽ പി എസ്സ് ഒഴൂരിന്റെ മുന്നേറ്റ ചരിത്രം

    ReplyDelete